Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sherpa Breaks

സ്വ​ന്തം റിക്കാ​ർ​ഡ് തി​രു​ത്തി കാ​മി റി​ത ഷെ​ർ​പ്പ

കാ​ഠ്മ​ണ്ഡു: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ കീ​ഴ​ട​ക്കി​യ ത​ന്‍റെ​ത​ന്നെ ലോ​ക റിക്കാ​ര്‍​ഡ് തി​രു​ത്തി നേ​പ്പാ​ളി​ന്‍റെ ഇ​തി​ഹാ​സ പ​ര്‍​വ​താ​രോ​ഹ​ക​ന്‍ കാ​മി റി​ത ഷെ​ര്‍​പ്പ.

ഇ​ന്ന​ലെ രാ​വി​ലെ 10.12നാ ണ് 56 കാ​ര​നാ​യ കാ​മി റി​ത 32-ാം ത​വ​ണ​യും 8,849 മീ​റ്റ​ർ (29,032 അ​ടി) ഉ​യ​ര​മു​ള്ള എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​യ​ത്. ‘14 പീ​ക്‌​സ് എ​ക്‌​സ്‌​പെ​ഡി​ഷ​ന്‍' എ​ന്ന പ​ര്‍​വ​താ​രോ​ഹ​ക സം​ഘ​ത്തെ ന​യി​ച്ചാ​ണ് അ​ദ്ദേ​ഹം ഇ​ത്ത​വ​ണ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത്.

നേ​പ്പാ​ളി​ന്‍റെ പ​ര്‍​വ​താ​രോ​ഹ​ക മേ​ഖ​ല​യ്ക്കും രാ​ജ്യ​ത്തി​ന്‍റെ അ​ന്താ​രാ​ഷ്‌​ട്ര പ്ര​തി​ച്ഛാ​യ​യ്ക്കും വ​ലി​യ സം​ഭാ​വ​ന​യാ​ണു കാ​മി റി​ത ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് നേ​പ്പാ​ൾ ടൂ​റി​സം വ​കു​പ്പ് അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

1970 ജ​നു​വ​രി​യി​ല്‍ കോ​സി പ്ര​വി​ശ്യ​യി​ലെ സോ​ളു​ഖും​ബു ജി​ല്ല​യി​ൽ​പ്പെ​ട്ട താ​മെ ഗ്രാ​മ​ത്തി​ല്‍ ജ​നി​ച്ച കാ​മി റി​ത 1992ലാ​ണ് പ്ര​ഫ​ഷ​ണ​ല്‍ പ​ര്‍​വ​താ​രോ​ഹ​ക​നാ​യി ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. 1994 മേ​യ് 13നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ എ​വ​റ​സ്റ്റ് ദൗ​ത്യം. തു​ട​ർ​ന്നി​ങ്ങോ​ട്ട് 2014, 2015, 2020 വ​ർ​ഷ​ങ്ങ​ളി​ലൊ​ഴി​കെ എ​ല്ലാ വ​ർ​ഷ​വും എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി. ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ് 27നാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ 31-ാമ​ത് എ​വ​റ​സ്റ്റ് ക​യ​റ്റം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ഇ​ന്ന​ലെ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി​യി​ല്‍ മ​റ്റൊ​രു ച​രി​ത്ര​നേ​ട്ടംകൂ​ടി കു​റി​ക്ക​പ്പെ​ട്ടു. "പ​ര്‍​വ​ത രാ​ജ്ഞി' എ​ന്ന​റി​യ​പ്പെ​ടു​ന്ന നേ​പ്പാ​ളി വ​നി​ത ല​ക്പ ഷെ​ര്‍​പ്പ (52) വീ​ണ്ടും എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി. ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ എ​വ​റ​സ്റ്റി​ന്‍റെ മു​ക​ളി​ലെ​ത്തി​യ അ​വ​ര്‍ 11-ാം ത​വ​ണ​യും വി​ജ​യ​ക​ര​മാ​യി കൊ​ടു​മു​ടി കീ​ഴ​ട​ക്കി ത​ന്‍റെ പേ​രി​ലു​ള്ള ലോ​ക റിക്കാ​ര്‍​ഡ് പു​തു​ക്കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷം മാ​ർ​ച്ച്, മേ​യ് മാ​സ​ങ്ങ​ൾ​ക്കി​ട​യി​ൽ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി ക​യ​റാ​ൻ 492 പേ​ർ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​വ​റ​സ്റ്റി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ഈ​ മാ​സം മൂ​ന്നിന് നേ​പ്പാ​ളി പ​ർ​വ​താ​രോ​ഹ​ക​ർ മ​രി​ച്ചി​രു​ന്നു.

ഇതിനോടകം എവറസ്റ്റ് കീഴടക്കിയത് 8,000 പേർ

എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ ആ​ദ്യ​വ്യ​ക്തി​ക​ൾ ന്യൂ​സി​ല​ൻ​ഡി​ൽ​നി​ന്നു​ള്ള എ​ഡ്മ​ണ്ട് ഹി​ലാ​രി​യും നേ​പ്പാ​ളി​ൽ​നി​ന്നു​ള്ള ഷെ​ർ​പ്പ ടെ​ൻ​സിം​ഗ് നോ​ർ​ഗെ​യു​മാ​ണ്. 1953 മേ​യ് 29നാ​ണ് ഇ​വ​ർ ഈ ​ച​രി​ത്ര​നേ​ട്ടം കൈ​വ​രി​ച്ച​ത്. ഇ​തി​നോ​ട​കം 8000ത്തോ​ളം പേ​ർ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ക്കി​യി​ട്ടു​ണ്ട്.

ഇ​തി​ൽ പ​ല​രും പ​ല​കു​റി പ​ർ​വ​ത​ത്തി​നു മു​ക​ളി​ലെ​ത്തി​യി​ട്ടു​മു​ണ്ട്.ഹി​മാ​ല​യ പ​ർ​വ​ത​നി​ര​ക​ളി​ൽ ജീ​വി​ക്കു​ന്ന നേ​പ്പാ​ളി​ലെ ഒ​രു ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​മാ​ണ് ഷെ​ർ​പ്പ​ക​ൾ. ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ലാ​വ​സ്ഥ​യു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​നു​ള്ള ഇ​വ​രു​ടെ അ​സാ​ധാ​ര​ണ​മാ​യ ക​ഴി​വും പ​ർ​വ​താ​രോ​ഹ​ണ​ത്തി​ലെ അ​പാ​ര​മാ​യ ധൈ​ര്യ​വും ഇ​വ​രെ ലോ​ക​പ്ര​ശ​സ്ത​രാ​ക്കി.

വി​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന പ​ർ​വ​താ​രോ​ഹ​ക​രെ വ​ഴി കാ​ണി​ക്കു​ന്ന​തും ന​യി​ക്കു​ന്ന​തും സ​ഹാ​യി​ക്കു​ന്ന​തും ഷെ​ർ​പ്പ​ക​ളാ​ണ്.ഷെ​ർ​പ്പ ഇ​ത​ര വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത് ബ്രി​ട്ടീ​ഷ് ഗൗ​ഡ് കെ​ന്‍റ​ൺ കൂ​ളാ​ണ് - 19 ത​വ​ണ. തൊ​ട്ട​ടു​ത്ത് അ​മേ​രി​ക്ക​ൻ പ​ർ​വ​താ​രോ​ഹ​ക​രാ​യ ദാ​വെ ഹാ​ൻ, ഗാ​രെ​റ്റ് മാ​ഡി​സ​ൻ എ​ന്നി​വ​രാ​ണ്. ഇ​രു​വ​രും 15 ത​വ​ണ വീ​തം കൊ​ടു​മു​ടി​യു​ടെ നെ​റു​കെ​യി​ലെ​ത്തി.

Latest News

Corehub Up